FLASH NEWS

മദ്യനയ അഴിമതിക്കേസ്: കേജ‍്‍രിവാൾ അറസ്റ്റ് ഭീതിയിൽ !?

WEB TEAM
January 03,2024 10:55 AM IST

ന്യൂഡെൽഹി : മദ്യനയ അഴിമതിക്കേസിൽ ആശങ്കയിലായി അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടിയും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അരവിന്ദ് കേജ‍്‍രിവാൾ അനുസരിയ്ക്കുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്.ഹാജരാകുന്ന കാര്യത്തിൽ മുഖ്യമന്ത്രി നിയമോപദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നാണ് എഎപി മുഖ്യവക്താവ് പ്രിയങ്ക കാക്കർ വ്യക്തമാക്കിയത്.അതേസമയം, കേജ‍്‍രിവാൾ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് അന്വേഷണ ഏജൻസി നീങ്ങുമോയെന്ന ആശങ്കയും എഎപി നേതാക്കൾക്കുണ്ട്.മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് കേജ‍്‍രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്. മുൻപ് രണ്ടുതവണ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നോട്ടിസ് നൽകിയെങ്കിലും മുഖ്യമന്ത്രി നിരസിയ്ക്കുകയായിരുന്നു.

 

മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത എഎപിയുടെ പ്രമുഖ നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും സഞ്ജയ് സിങ് എംപിയും തിഹാർ ജയിലിലാണ്.

കേജരിവാളിനും ഇതേ അവസ്ഥയാവുമോയെന്ന ആശങ്കയിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.